News Sports

ശ്രീശാന്തിന് ആശ്വാസം; ആജീവനാന്ത വിലക്ക് കോടതി പിന്‍വലിച്ചു

ന്യൂഡല്‍ഹി: ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി പിന്‍വലിച്ചു. ശിക്ഷാകാലായളവ് പുന:പരിശോധിക്കാന്‍ ബി.സി.സി.ഐയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മൂന്നു മാസമാണ് ഇതിനായി കാലയളവ് നല്‍കിയത്. ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.