ശ്രീശാന്ത് ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചുവരുന്നു
തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത് ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചുവരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ്സ് കപ്പ് ട്വന്റി-ട്വിന്റിയില്‍ ശ്രീശാന്ത് കളിക്കും. 7വര്‍ഷം നീണ്ട വിലക്ക് അവസാനിച്ചതോടെയാണ് ശ്രീശാന്തിന്റെ മടങ്ങിവരവ്. സച്ചിന് ബേബി നയിക്കുന്ന ടീമിന്റെ പ്രധാന ആകര്‍ഷണവും ശ്രീശാന്തിന്റെ സാന്നിധ്യമാണ്. ഡിസംബര്‍ 17 മുതല്‍ ജനുവരി 3 വരെ ആലപ്പുഴയില്‍ വെച്ച് മത്സരം സംഘടിപ്പിക്കാനാണ് കെ സി എയുടെ തീരുമാനം.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മത്സരം സംഘടിപ്പിക്കാന്‍ അനുമതി തേടി കെസിഎ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.