News Sports

ട്വന്റി 20: ധവാന് പകരം സഞ്ജു ടീമിൽ

മുംബൈ: വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളിതാരം സഞ്ജു വി. സാംസൺ ഇടം നേടി. ഓപ്പണർ ശിഖർ ധവാന് പകരമാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജു വീണ്ടും ടീമിൽ ഇടം കണ്ടെത്തുന്നത്. മഹാരാഷ്ട്രയ്ക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കിടെ പരിക്കേറ്റതിനെ തുടർന്നാണ് ധവാനെ ടീമിൽ നിന്ന് ഒഴിവാക്കിയത്.