News Sports

വിലക്കു നീങ്ങിയതോടെ ആത്മവിശ്വാസം ഇരട്ടിയായെന്ന് ശ്രീശാന്ത്

കൊച്ചി: ഇനി മുതല്‍ ശ്രീശാന്തിന് ക്രിക്കറ്റ് കളിക്കാന്‍ വിലക്കില്ല. ഏഴ് വര്‍ഷത്തെ വിലക്കു നീങ്ങിയതോടെ ആത്മവിശ്വാസം ഇരട്ടിയായെന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. ഫിറ്റ്‌നസ് തെളിയിച്ച് കേരള രഞ്ജി ടീമിന്റെ ഭാഗമാകാന്‍ കാത്തിരിക്കുകയാണെന്നും ഒപ്പം വിദേശത്ത് കളിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ടെന്നും ശ്രീശാന്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.