News Sports

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ റിലേയില്‍ റെക്കോര്‍ഡ് കുറിച്ചു വയനാട്

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കിരീടത്തിനായി പോരാടുന്ന എറണാകുളത്തിന് 4x100 മീറ്റര്‍ റിലേയില്‍ തിരിച്ചടി. മത്സരിച്ച നാല് റിലേകളില്‍ ഒന്നില്‍പോലും ഒന്നാമതെത്താന്‍ എറണാകുളത്തിനായില്ല. സീനിയര്‍ ആണ്‍കുട്ടികളുടെ റിലേയില്‍ പാലക്കാട് പൊന്നണിഞ്ഞു. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ റിലേയില്‍ വയനാട് മീറ്റ് റെക്കോര്‍ഡ് കുറിച്ചു.