News Sports

കായികമേളയ്ക്കിടെ ഹാമര്‍ വീണ് തലയ്ക്കു പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

കോട്ടയം: കായികമേളയ്ക്കിടെ ഹാമര്‍ വീണ് തലയ്ക്കു പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശി അഫീല്‍ ജോണ്‍സനാണ് മരിച്ചത്. പാലാ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അഫീല്‍. 17 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് അഫീല്‍ മരണത്തിനു കീഴടങ്ങിയത്.