News Sports

സ്വാന്റണ്‍സ് ക്രിക്കറ്റ് ക്ലബ് ആറാമത് അഖിലകേരള ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു

കൊച്ചി: കേരളത്തിലെ പ്രമുഖ ക്രിക്കറ്റ് ക്ലബായ സ്വാന്റണ്‍സ് ക്രിക്കറ്റ് ക്ലബ് ആറാമത് അഖിലകേരള ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ടൂര്‍ണമെന്റിന്റെ ട്രോഫി അനാശ്ചാദന ചടങ്ങ് കൊച്ചിയില്‍ നടന്നു. നിര്‍മാതാവും നടനുമായ വിജയ് ബാബുവാണ് ട്രോഫി അനാശ്ചാദനം ചെയ്തത്. ടര്‍ഫ് വിക്കറ്റിലാണ് മത്സരം നടക്കുന്നത്.