രാജ്യാന്തരക്രിക്കറ്റില്‍ വരവറിയിച്ച് നടരാജന്
രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ രണ്ടു വിക്കറ്റുമായി തിളങ്ങി തമിഴ്നാട്ടുകാരന് ടി.നടരാജന്. കാന്‍ബറ ഏകദിനത്തില്‍ ഓസ്ട്രേലിയയുടെ ലബുഷെയിനെ പുറത്താക്കിയാണ് നടരാജന് രാജ്യാന്തര ക്രിക്കറ്റിലേക്ക് വരവറിയിച്ചത്. ചിന്നപ്പാംപെട്ടിയെന്ന ഗ്രാമത്തില്‍ നിന്നും പരിമിതികളോട് പൊരുതി ഇന്ത്യന്‍ ക്രിക്കറ്റ് ടീം വരെയെത്തിയ നടരാജന്റെ യാത്ര ഇന്ത്യന്‍ ജഴ്സിയെന്ന സ്വപ്നവുമായി നടക്കുന്ന യുവതാരങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതാണ്.