News Sports

മുഹമ്മദ് ഖുറേഷ്: സ്പാനിഷ് ക്ലബ്ബിലേക്കൊരു മലയാളി ഫുട്‌ബോളര്‍

കൊച്ചി: ലോകഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ കളിത്തട്ടായ സ്‌പെയിനിലേക്ക് പറക്കാനൊരുങ്ങി കൊച്ചിക്കാരനായ ഒരു യുവതാരം. ഐ ലീഗില്‍ കളിക്കുന്ന 18 കാരനായ മുഹമ്മദ് ഖുറേഷ് ആണ് സ്‌പെയിനിലെ ക്ലബിലേക്ക് പ്രവേശനം നേടാനൊരുങ്ങുന്നത്. മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന ചിലവാണ് വലിയ തടസ്സമായി നില്‍ക്കുന്നത്. ഖുറേഷിന്റെ പിതാവിന് ഈ തുക സ്വന്തമായി വഹിക്കാനാകില്ല. ഈ സാഹചര്യത്തില്‍ സ്‌പോണ്‍സര്‍മാരെ തേടുകയാണ് മുഹമ്മദ് ഖുറേഷ്.