News Sports

വാക്‌സിന്‍ സ്വീകരിച്ചില്ല, ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയ വിസ നിഷേധിച്ചു

വാക്‌സിന്‍ സ്വീകരിക്കാതിരുന്ന സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയ വിസ നിഷേധിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനായി മെല്‍ബണിലെത്തിയ താരത്തെയുടെ സംഘത്തെയും വിമാനത്താവളത്തില്‍ തടഞ്ഞു. കോവിഡ് വാക്‌സിന്‍ എടുക്കാതെ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്ന രേഖകളൊന്നും സമര്‍പ്പിക്കാന്‍ കഴിയാത്തതോടൊണ് അധികൃതര്‍ നടപടിയിലേയ്ക്ക് നീങ്ങിയത്. വാക്‌സിന്‍ എടുക്കാതെ ആരെയും രാജ്യത്തെത്താന്‍ അനുവദിക്കില്ലെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.