ആവേശം അതിരുവിട്ടു; മെസിയും സംഘവും നാടുചുറ്റിയ തുറന്ന ബസിലേക്ക് എടുത്തുചാടി ആരാധകർ
ഫുട്ബോൾ ലോകകപ്പ് കിരീടം അർജന്റീനയിൽ എത്തിയപ്പോൾ സ്വീകരിക്കാനെത്തിയ ആരാധകർ നീലക്കടലായി മാറിയത് എല്ലാവരും കണ്ടതാണ്. എന്നാൽ ഇതിനിടെ ചിലരുടെ ആവേശം അതിരുകടക്കുകയും ചെയ്തും. മെസിയും സംഘവും നാടുചുറ്റിയ തുറന്ന ബസിലേക്ക് ചിലർ പാലത്തിൽ നിന്ന് എടുത്തുചാടി. അങ്ങനെ ചാടിയവരിലൊരാൾക്ക് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്ക് പറ്റുകയും ചെയ്തു.