News Sports

ഇന്ത്യ-വിന്‍ഡീസ് ഏകദിനം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: ഇന്ത്യ-വിന്‍ഡീസ് ഏകദിനം കാണാന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കണമെങ്കില്‍ ഇ-ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഉച്ചയ്ക്ക് 11 മണി മുതലാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കാനാകുക. നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.