News Sports

കുച്ച് ബിഹാര്‍ ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറിനിറങ്ങുന്നു; റെക്കോഡ് ലക്ഷ്യമിട്ട് വത്സല്‍

 
ആലപ്പുഴ: അണ്ടര്‍ 19 കുച്ച് ബിഹാര്‍ ട്രോഫിയില്‍ കേരളം ക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങുമ്പോള്‍ റണ്‍വേട്ടയിലൂടെ ക്യാപ്റ്റന്‍ റെക്കോഡ് കുറിക്കുമോയെന്നാണ് കായിക രംഗം ഉറ്റുനോക്കുന്നത്.  കുച്ച് ബിഹര്‍ ട്രോഫി സീസണില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോര്‍ഡ് ലക്ഷ്യമിട്ടാകും വത്സല്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുക. 2014-15 സീസണില്‍ 1154 റണ്‍സെടുത്ത പഞ്ചാബ് താരം അന്‍മോള്‍പ്രീത് സിങ്ങിന്റെ പേരിലുള്ള റെക്കോര്‍ഡ് മറികടക്കാന്‍ വത്സലിന് ഇനി വേണ്ടത് 25 റണ്‍സ് കൂടി മാത്രം. 7 മല്‍സരങ്ങളില്‍നിന്ന് 1130 റണ്‍സാണ് വത്സലിന്റെ ഇതുവരെയുള്ള നേട്ടം.  ആലപ്പുഴയില്‍ ഇന്ന് തുടങ്ങുന്ന മത്സരത്തില്‍ മഹാരാഷ്ട്രയാണ് എതിരാളി.