News Sports

വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ അന്നിസ ഗോകുലം കേരള എഫ്‌സിയുടെ പുതിയ പരിശീലകന്‍

കോഴിക്കോട്: ഇറ്റലിക്കാരനായ വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ അന്നിസ ഗോകുലം കേരള എഫ്‌സിയുടെ പുതിയ പരിശീലകന്‍. ഫെര്‍ണാണ്ടോ വരേലക്ക് പകരക്കാരനായാണ് അന്നിസ ഗോകുലത്തിലേക്ക് എത്തുന്നത്. വെനസിയ എഫ്‌സിയുടെ മുന്‍ താരമായ അന്നിസ, ഇറ്റലി, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.