News Sports

വിസ നിഷേധിച്ച സംഭവത്തിൽ ജോക്കോവിച്ചിന് അനുകൂലമായി വിധി

വിസ നിഷേധിച്ച സംഭവത്തിൽ ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കോടതിയിൽ ജയം. ജോക്കോവിച്ചിന് അനുകൂലമായി വിധി പറഞ്ഞ ഓസ്ട്രേലിയൻ ജഡ്ജി, താരത്തെ കരുതൽ തടങ്കലിൽ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ജോക്കോയ്ക്ക് ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കാനാകും. ജനുവരി ആറിനാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിനായി മെല്‍ബണ്‍ വിമാനത്താവളത്തിലെത്തിയ ജോക്കോവിച്ചിനെ അധികൃതര്‍ തടഞ്ഞത്.

Watch Mathrubhumi News on YouTube and subscribe regular updates.