News Sports

ഐ.എം.വിജയന് ഇന്ന് അമ്പതാം പിറന്നാള്‍

തിരുവനന്തപുരം: മലയാളികളുടെ പ്രിയഫുട്‌ബോള്‍ താരം ഐ.എം.വിജയന് ഇന്ന് 50-ാം പിറന്നാള്‍. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരമായ ഐ.എം.വിജയന്‍ ഇപ്പോഴും കളത്തില്‍ സജീവമാണ്. ഭാവിയില്‍ പരിശീലകനായും ഫുട്‌ബോളില്‍ തുടരുമെന്ന് പിറന്നാള്‍ ദിനത്തില്‍ വിജയന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.