News Sports

മറഡോണ കേരളത്തില്‍ വന്നപ്പോള്‍ വധശ്രമം ഉണ്ടായോ? മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയില്‍ വായിക്കാം

കോഴിക്കോട്: ഡീഗോ മറഡോണ കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തിന് നേരേ വധശ്രമം ഉണ്ടായോ? എങ്ങനെയാണ് ആ നീക്കം നിര്‍വീര്യമാക്കിയത്? ഡീഗോ മറഡോണയുടെ ഷഷ്ഠിപൂര്‍ത്തിക്ക് പുറത്തിറങ്ങുന്ന മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയില്‍ കഥാകൃത്ത് ഇ സന്തോഷ് കുമാര്‍ എഴുതുന്നു, മറഡോണ കേരളത്തില്‍ വന്നപ്പോഴുണ്ടായ ആ രഹസ്യസംഭവം. സുഭാഷ് ചന്ദ്രന്‍ രചിച്ച ഗസലും എന്‍.എസ് മാധവന്റെ വിലയിരുത്തലുമായി സംഭവബഹുലമാണ് ഇത്തവണ മാതൃഭൂമി സ്‌പോര്‍ട്‌സ് മാസിക.