ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; കിരീടം വീണ്ടെടുക്കുമോ രോഹിത്തും സംഘവും
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ന് ഇംഗ്ലണ്ടിലെ ഓവലിൽ തുടക്കം. കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. കഴിഞ്ഞതവണ കൈയരികെ നഷ്ടമായ കിരീടം വീണ്ടെടുക്കാനാണ് ക്യാപ്റ്റൻ രോഹിത്തും സംഘവും ഇത്തവണ ഇറങ്ങുന്നത്.