News Sports

തിരിച്ചുവരവ് ഗംഭീരം, സാനിയയ്ക്ക് കിരീടം

ഹൊബർട്ട്: ടെന്നീസ് കോർട്ടിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി ഇന്ത്യൻ താരം സാനിയ മിർസ. ഹൊബർട്ട് ഇന്റർനാഷണൽ ടെന്നീസിന്റെ വനിതാ ഡബിൾസിൽ സാനിയ -നദിയ കിച്ചനോക്ക് സഖ്യത്തിന് കിരീടം. ഫൈനലിൽ ചൈനയുടെ സാങ് ഷുവായി- പെങ് ഷുവായി സഖ്യത്തെയാണ് ഇന്ത്യ- യുക്രൈൻ ജോഡി (6-4, 6-4) മറികടന്നത്. 2018 ൽ അമ്മയാകാൻ വേണ്ടി ടെന്നീസിൽ നിന്ന് ഇടവേളയെടുത്ത സാനിയയുടെ തിരിച്ചുവരവിലെ ആദ്യ ടൂർണമെന്റാണിത്.