News World

ട്രംപിന്റെ സ്ത്രീ സംസര്‍ഗവുമായി ബന്ധപ്പെട്ട് ഒരു പുസ്തകം കൂടി

ട്രംപിന്റെ സ്ത്രീ സംസര്‍ഗവുമായി ബന്ധപ്പെട്ട ഒരു പുസ്തകം കൂടി പുറത്തിറങ്ങുകയാണ്. മാധ്യമപ്രവര്‍ത്തക നിന ബര്‍ലീഹ്് തയാറാക്കിയ പുസ്തകം ഇതിനകം തന്നെ വിവാദമായി കഴിഞ്ഞു. ഡൊണാള്‍ഡ് ട്രംപിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും സ്ത്രീകളുമായുള്ള ബന്ധവും അടിസ്ഥാനമാക്കിയാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. നീനാ ബര്‍ലീഗിന്റെ പുതിയ പുസ്തകമാണ് 'ഗോള്‍ഡന്‍ ഹാന്റ്കഫ്‌സ്: ദ സീക്രട്ട് ഹിസ്റ്ററി ഓഫ് ട്രംപ്‌സ് വിമിന്‍'. ഏറെ തലവേദന സൃഷ്ടിച്ച് അശ്ലീസിനിമകളിലെ നായിക സ്‌റ്റോമി ഡാനിയല്‍സിനെ കുതിരമുഖമുള്ളവര്‍ എന്ന് വിളിച്ച ട്രംപിന്റെ പരാമര്‍ശം. അങ്ങനെ ട്രംപിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളടക്കമാണ് പുസ്തകത്തിന് ആധാരം. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗങ്ങളിലടക്കം ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ട്രംപ് ഇത്തരം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നാണ് ഗ്രന്ഥകാരിയുടെ കണ്ടെത്തല്‍. കഴിഞ്ഞ നാലു പതിറ്റാണ്ടിടിയല്‍ ട്രംപ് സ്ത്രീകളുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളിലൂടെ ട്രംപിന്റെ സ്ത്രീകളെ കുറിച്ചുള്ള കാഴ്ചപ്പാട് എന്താണെന്ന് വ്യക്തമാക്കുന്നു പുസ്തകം. ട്രമ്പിന്റെ മുത്തശ്ശി മൂന്ന് ഭാര്യമാര്‍, മകള്‍ എന്നിവരെ മുന്‍നിര്‍ത്തി സ്ത്രീബന്ധങ്ങളും പരിശോധിക്കപ്പെടുന്നു.