News World

ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഉയരുന്നു

ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഉയരുന്നു. വൈറസ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 908 ആയി. അതേസമയം കൊറോണ ഭീതിയെ തുടര്‍ന്ന അഞ്ച് ദിവസമായി ഹോങ് കോങ് തീരത്ത് പിടിച്ചിട്ടിരുന്ന വേള്‍ഡ് ഡ്രീം കപ്പലിന് തീരം വിടാന്‍ അനുമതി. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക് പുറപ്പെട്ടു.