News World

ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചു; സിറിയയില്‍ 40 പേര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: വടക്കുപടിഞ്ഞാറന്‍ സിറിയന്‍ നഗരമായ അഫ്രിനിലുണ്ടായ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു സ്‌ഫോടനം. അഫ്രിനിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുര്‍ക്കി അനുകൂല വിമതരുടെ അധീനതയിലുള്ള സ്ഥലമാണ് അഫ്രിന്‍. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ആക്രമണത്തില്‍ തുര്‍ക്കിയിലെ കുര്‍ദിഷ് ഗ്രൂപ്പായ വൈ.പി.ജി.ക്ക് ബന്ധമുണ്ടെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തി.