News World

ഇറ്റാലിയന്‍ മാഫിയകളെ നേരിടാന്‍ ഗാസ്പരെ

ജാക്കലോണെ ഗാസ്പരെ. പതിനേഴ് വര്‍ഷം ലണ്ടനില്‍ ബാങ്കിംഗ് മേഖലയില്‍ ഉയര്‍ന്ന ജോലിയിലായിരുന്നു. ഇറ്റലിയില്‍ നിന്ന് 1996ലാണ് ഗാസ്പരെ ലണ്ടനില്‍ എത്തിയത്. ഒരു കോടിയിലധികം രൂപ വാര്‍ഷിക ശമ്പളം. പക്ഷെ 2012ല്‍ ഗാസ്പരെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനം എടുത്തു. സ്വന്തം രാജ്യത്തേക്ക് മടങ്ങുക. നാടുവാഴികളായി കഴിയുന്ന മാഫിയാസംഘങ്ങളെ ഉന്മൂലനം ചെയ്യുക. ഇടതു പാര്‍ട്ടികളുടെ സഖ്യത്തില്‍ പെട്രോസിനോയില്‍ മേയറായി ഗാസ്പരെ തിരഞ്ഞെടുക്കപ്പെട്ടു. പെട്രോസിനോയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട ബീച്ച് റിയല്‍ എസ്‌റ്റേറ്റ് മാഫിയയും അധോലോക സംഘങ്ങളും ചേര്‍ന്ന് കൈയ്യേറാനുള്ള നീക്കം അറിഞ്ഞപ്പോള്‍ മുതലാണ് ഗാസ്പരെയ്ക്ക് ഈ ഉള്‍വിളിയുണ്ടായത്.