News World

അഫ്ഗാനിസ്ഥാനില്‍ ആത്മവിശ്വാസത്തോടെ ഒരു കൂട്ടം സ്ത്രീകള്‍

അഫ്ഗാനിസ്ഥാനിലെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഒരു കൂട്ടം സ്ത്രീകള്‍. രാജ്യത്ത് നിലനില്‍ക്കുന്ന അക്രമത്തെയും ഭീകരവാദത്തേയും തുടച്ചുനീക്കാന്‍ തങ്ങള്‍ തന്നെ നേതൃനിരയില്‍ വരണമെന്നാണ് ഇവരുടെ അഭിപ്രായം. ഒക്‌ടോബര്‍ 20ന് നടന്ന തിരഞ്ഞെടുപ്പില്‍ 417 വനിതാ സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.വധശ്രമ ഭീഷണികളും ആക്രമണങ്ങളും ഉണ്ടായെങ്കിലും ഇതിനെയൊക്കെ അതിജീവിച്ച് മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു ഇവരുടെ തീരുമാനം. രാജ്യത്ത് കാലങ്ങളായി നിലനില്‍ക്കുന്ന ഭീകരവാദത്തിനും അക്രമരാഷ്ട്രീയത്തിനുമെതിരെ ശക്തമായി പോരാടുമെന്ന ഉറച്ച് നിലപാടില്‍ തന്നെയാണ് ഈ പെണ്‍പട.