News World

കോവിഡ്-19ന് അമേരിക്കന്‍ പ്രസിഡന്റ് നിര്‍ദേശിച്ച മരുന്ന് കഴിച്ച വ്യക്തി മരിച്ചു

കോവിഡ്-19ന് അമേരിക്കന്‍ പ്രസിഡന്റ് നിര്‍ദേശിച്ച മരുന്ന് കഴിച്ച വ്യക്തി മരിച്ചു. ക്രോറോക്വിന്‍ ഫോസ്‌ഫേറ്റ് അടങ്ങിയ മരുന്ന് കഴിച്ച അരിസോണ സ്വദേശിയാണ് മരിച്ചത്. ഇതേമരുന്ന് കഴിച്ച ഇദ്ദേഹത്തിന്റെ ഭാര്യ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കോവിഡ്-19 രോഗബാധയ്ക്ക് ക്ലോറോക്വിന്‍ ഫലപ്രദമാണ് എന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതു വിശ്വസിച്ചാണ് അരിസോണയിലെ 60കാരായ ദമ്പതികള്‍ ഫിഷ് ടാങ് വൃത്തിയാക്കാന് കൊണ്ടുവന്ന ക്ലോറോക്വിന്‍ ഫോസ്‌ഫേറ്റ് കഴിച്ചത്. കഴിച്ചയുടന്‍ ഛര്‍ദിയും ശ്വാസതടസവും അനുഭവപ്പെടുകയും ആശുപത്രിയിലാകുകയും ചെയ്തു. ഉടന്‍ തന്നെ ഭര്‍ത്താവ് മരണപ്പെട്ടെന്ന് ക്ലോറോക്വിന്‍ കഴിച്ച സ്ത്രീ പറയുന്നു. ഇവരും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ദമ്പതികള്‍ക്ക് കോവിഡ്-19 ബാധ ഉണ്ടായിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇവര്‍ക്ക് രോഗബാധ ഉണ്ടാകുമോ എന്ന ഭയം ഉണ്ടായിരുന്നു എന്നും അതിനാലാണ് ട്രംപിന്റെ വാക്ക് കേട്ട് മരുന്ന് പ്രയോഗിച്ചത് എന്നും സ്ത്രീ പ്രതികരിച്ചു.