News World

തൊഴില്‍ നഷ്ടങ്ങളുടെ കൊറോണ കാലത്തിനിടെ ഇന്ന് ലോക തൊഴിലാളി ദിനം

ഇന്ന് ലോക തൊഴിലാളി ദിനം. കോവിഡ്-19 എന്ന മഹാമാരി ലോകമെമ്പാടുമുള്ള തൊഴില്‍ മേഖലയെ നിശ്ചലമാക്കിയിരിക്കുന്നു. തൊഴില്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കമ്പോളങ്ങള്‍ നിശ്ചലമായിട്ടുണ്ട് ചരിത്രത്തില്‍. എന്നാല്‍ ഒരു മഹാമാരി മൂലം 210 രാജ്യങ്ങള്‍ ഒന്നിച്ച് പ്രതിസന്ധിയിലാക്കുന്നത് ഇതാദ്യമായാണ്.