News World

വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിനെ അറസ്റ്റ് ചെയ്തു

ലണ്ടൻ: പ്രതിരോധ രഹസ്യ രേഖകൾ പുറത്തുകൊണ്ടുവന്നതിലൂടെ ലോകശ്രദ്ധയാർജ്ജിച്ച വിക്കിലീക്സിന്റെ സ്ഥാപകൻ ജൂലിയൻ അസാഞ്ജിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ലണ്ടനിലെ ഇക്വാഡോർ എംബസിയിൽ വെച്ചാണ് അസാഞ്ജ് അറസ്റ്റിലായത്. ബലാത്സംഗ കേസിൽ പ്രതിയായ അസാഞ്ജ് ഏഴ് വർഷത്തോളമായി ഇവിടെ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു. ഇക്വഡോർ സർക്കാരിന്റെ അനുമതിയോടെയാണ് അറസ്റ്റെന്ന് ലണ്ടൻ മെട്രോപോളിറ്റൻ പോലീസ് പറഞ്ഞു.