News World

ഇറാഖില്‍ വീണ്ടും ആക്രമണം; യു.എസ്. എംബസിക്ക് സമീപം രണ്ട് റോക്കറ്റുകള്‍ പതിച്ചു

കാസെം സുലൈമാനിയുടെ വധത്തിന് പിന്നാലെ രൂക്ഷമായ പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നു. വൈറ്റ് ഹൗസില്‍ ഡോണള്‍ഡ് ട്രംപ് നടത്തിയ വാര്‍ത്ത സമ്മേളനത്തിന് പിന്നാലെ ഇറാഖില്‍ റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലാണ് ആക്രമണം ഉണ്ടായത്. യു.എസ് എംബസിയുടെ 100 മീറ്റര്‍ അടുത്തായി 2 റോക്കറ്റുകള്‍ പതിച്ചതായി ഇറാഖ് സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ആക്രമണത്തില്‍ ആളപായം ഇല്ലെന്നും സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.