News World

ഓസ്‌ട്രേലിയയില്‍ കാട്ടുതീ പടരുന്നു; മരണ സംഖ്യ 20 ആയി

ഓസ്‌ട്രേലിയയില്‍ നിയന്ത്രണാതീതമായി തുടരുന്ന കാട്ടുതീയില്‍ മരണ സംഖ്യ 20 ആയി. അടിയന്തരാവസ്ഥ തുടരുന്ന ന്യൂസൗത്ത് വെയില്‍സ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് പതിനായിരത്തോളം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചൂടുകൂടിയതും ശക്തമായ കാറ്റും കാരണം തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്.