News World

ഇറ്റലിയില്‍ അതിദാരുണമായ കാഴ്ചകള്‍; രോഗികളെ പരിചരിക്കാന്‍ ആളില്ല

അതിദാരുണമായ കാഴ്ചകളാണ് ഇറ്റലിയില്‍ എങ്ങും.ആശുപത്രികളില്‍ ഉളള രോഗികള്‍ ആരും തിരിഞ്ഞ് നോക്കാന്‍ പോലുമില്ലാതെയാണ് മരണത്തിന് കീഴടങ്ങുന്നത്. ആശുപത്രി വാര്‍ഡുകളില്‍ മൃതദേഹങ്ങളുടെ നീണ്ട നിരയാണ് കാണാനാവുന്നത്. കണ്ണീരും പിടിച്ചു നിര്‍ത്താന്‍ പാടുപെടുകയാണ് ഡോക്ടര്‍മാരും നഴ്‌സുമാരുംമരണത്തോട് മല്ലിടുന്നവരെ എല്ലാം പരിചരിക്കാന്‍ അവര്‍ക്കാകുന്നില്ല. അത്രേയറെ രോഗികളാണ് ആശുപത്രികളില്‍ വന്ന് നിറയുന്നത്. ലൊംബാര്ഡിയിലെ ക്രിമോണ ആശുപത്രില്‍ ഒരോ മുറിയിലും മൃതദേഹങ്ങളാണ്. ശവപ്പെട്ടികള്‍ അടുക്കിവച്ചിരിക്കുന്നു. അവസാന മണിക്കൂറുകളില്‍ വേണ്ടത്ര ശ്രദ്ധ കിട്ടാതെ ഉറ്റവരെ ഒരുനോക്ക് കാണാനാവാതെ നൂറുകണക്കിന് പേര്‍ മരണത്തെ പുല്‍കുകയാണ്. സംസ്‌കാര ചടങ്ങുകളിലേക്കും ആര്‍ക്കും പ്രവേശനമില്ല. ആശുപത്രി ജീവനക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ജീവന്‍ നിലനിര്‍ത്താനുള്ള അവസാന ശ്രമങ്ങള്‍. പക്ഷെ സാഹചര്യങ്ങള്‍ അവരുടെ നിയന്ത്രണത്തിലല്ല.നിസ്സഹരായി നോക്കിനില്‍ക്കാനേ അവര്‍ക്കാകുന്നുള്ള. ഇറ്റലിയിലെ ഈ കാഴ്ചകള്‍ ലോകത്തെ തന്നെ ഭയപ്പെടുത്തുകയാണ്. സര്‍വതും നേടിയ മനുഷ്യകുലം പകച്ചുപോകുന്ന നിമിഷം. പക്ഷെ എന്തിനേയും എതിരിട്ടവനാണ് മനുഷ്യന്‍. ജയിക്കാന്‍ അറിയുന്നവനാണ് മറികടക്കും ഈ ദുരന്തകാലത്തേയും എന്ന് ഉറക്കെ പറഞ്ഞ് ഒരുമയോടെ മുന്നോട്ട് പോകാം.