News World

സൗദിയെ അറിയാന്‍ അഞ്ച് പുസ്തകങ്ങള്‍

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തോടെ ശ്രദ്ധകേന്ദ്രമാവുകയാണ് സൗദി അറേബ്യ. സൗദിയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന അഞ്ചു പുസ്തകങ്ങളും ഈ ഘട്ടത്തില്‍ ശ്രദ്ധിക്കപ്പെടുകയാണ്. സൗദി രാജകുടുംബത്തിന്റെ അന്തപുര രഹസ്യങ്ങള്‍ ഉള്‍ക്കൊളളുന്ന പുസ്തകമാണ് ചരിത്രകാരി മദാവി അല്‍ റഷീദ് എഡിറ്റ് ചെയ്ത 'സല്‍മാന്‍സ് ലെഗസി: ദ ഡിലമാസ് ഓഫ് എ ന്യൂ ഇറാ ഇന്‍ സൗദി അറേബ്യ' എന്ന പുസ്തകം. റോബര്‍ട്ട് ലേസിയുടെ 'ഇന്‍സൈഡ് ദ കിംഗ്ഡം' സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള ആധുനികവത്കരണത്തിന്റെ കഥകള്‍ വായിച്ചെടുക്കാം. 1979-ല്‍ ജുഹായ്മന്‍ അല ഉത്തയ്ബിയുടെ നേതൃത്വത്തില്‍ ജിഹാദികള്‍ മക്കയില്‍ ഇരച്ചു കയറിയ സംഭവവും തുടര്‍ന്ന് ഇതേ ശക്തികള്‍ അല്‍ ഖ്വയ്ദയായി പുനര്‍ജനിച്ച സംഭവവുമാണ് യാരോസ്ലാവ് ട്രോഫിമോവിന്റെ 'ദ സീജ് ഓഫ് മക്ക' എന്ന പുസ്തകം. 2012-ലെ അറബ് വസന്തത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയെ വിവരിക്കുകയാണ് 'ദ ഇസ്ലാമിക് ഉട്ടോപ്യ' എന്ന ആന്‍ഡ്ര്യൂ ഹാമന്‍ഡിന്റെ പുസ്തകം. ശ്രദ്ധേയമായ മറ്റൊരു പുസ്തകമാണ് രാജ അല്‍ സാനിയയുടെ 'ഗേള്‍സ് ഓഫ് റിയാദ്' എന്ന നോവല്‍. ഒരേസമയം കര്‍ശനമായ ഇസ്ലാമിക നിയമങ്ങള്‍ അനുശാസിച്ച് ജീവിക്കുകയും മറുവശത്ത് അമേരിക്കന്‍ ടിവി കാണുകയും ചെയ്യുന്ന യുവതികളെ കാണാം ഈ നോവലില്‍.