കണ്ണുനനയിക്കും ഈ കാഴ്ച; അവസാനമായി തന്റെ കൂട്ടുകാരനെ കണ്ട് 'മമ്മ'
അവസാനമായി തന്റെ കൂട്ടുകാരനെ കണ്ട ശേഷം മരണത്തിന് കീഴടങ്ങി 59കാരിയായ ചിമ്പാൻസി. നെതർലൻഡിലെ റോയൽ ബർഗേർസ് മൃഗശാലയിലെ ചിമ്പാൻസി 'മമ്മ'യാണ് തന്റെ സൂകീപ്പറെ അവസാനമായി കണ്ടത്. 40 വർഷത്തിലേറെയായി 'മമ്മ'യുടെ സൂക്ഷിപ്പുകാരനായിരുന്നു സൂകീപ്പർ ജാൻ വാൻ ഹൂഫ്. ജലപാനം കഴിക്കാതെ മരണം കാത്തുകിടന്ന 'മമ്മ' ജാനിനെ കാണുന്നതോടെ ചിരിക്കുന്നതും ആശ്ലേഷിക്കുന്നതും കാണാം. കണ്ണുനനയിക്കുന ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.