News World

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 560 കടന്നു

കൊറോണ വൈറസ് ബാധയേറ്റുള്ള മരണ സംഖ്യ ചൈനയില്‍ വര്‍ധിക്കുന്നു. നിലവില്‍ 565 പേര്‍ മരിച്ചതായാണ് സ്ഥിരീകരണം. ചൈനയില്‍ നിന്നു വരികയോ ചൈന സന്ദര്‍ശിക്കുകയോ ചെയ്യാത്തവര്‍ക്കും വൈറസ് ബാധയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ചൈനയില്‍ നിന്നും എത്തുന്നവരെ രണ്ടാഴ്ച വൈദ്യ സഹായത്തോടുകൂടി തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഹോങ്കോങ് തീരുമാനിച്ചിട്ടുണ്ട്.