News World

കശ്മീര്‍ വിഷയത്തില്‍ പാകിസ്താനൊപ്പമാണെന്ന് ചൈന

ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെ ഇന്ത്യ സന്ദര്‍ശനം ആരംഭിക്കാന്‍ ദിവസം മാത്രം ബാക്കി നില്‍ക്കെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ വാക് പോര്. കശ്മീരും ആയി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങളില്‍ പാകിസ്ഥാന്‍ താത്പര്യങ്ങള്‍ക്ക് ഒപ്പം ആണ് തങ്ങള്‍ എന്ന് ചൈന വ്യക്തമാക്കി. അതേസമയം ജമ്മു കശ്മീര്‍ ഇന്ത്യയുടെ അഭിഭാജ്യ ഘടകം ആണെന്നും രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ ഇടെപെടരുത് എന്ന് വിദേശ കാര്യാ മന്ത്രാലയം വാര്‍ത്ത കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യ- ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ രണ്ടാം പതിപ്പ് ചെന്നൈയിലെ മഹാബലിപുരത്ത് നടക്കാന്‍ ഇരിക്കെ ആണ് ഇരു രാജ്യങ്ങളും തമ്മില്‍ ഉള്ള വാക് പോര്.