അമേരിക്കൻ വ്യോമാതിർത്തിയിൽ കണ്ടെത്തിയ ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ട് യുഎസ് സൈന്യം
പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയതിന് പിന്നാലെ മിസൈൽ ആക്രമണത്തിലൂടെയാണ് ചാര ബലൂൺ വെടിവെച്ചിട്ടത്. അമേരിക്കയിലെ സൗത്ത് കരോലീനയിൽ, കടലിലാണ് ചാര ബലൂൺ വെടിവെച്ചു വീഴ്ത്തിയത്.