News World

സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും സന്ദേശവുമായി ഇന്ന് ക്രിസ്മസ്

സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും സന്ദേശവുമായി ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷം. തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ലോകമെങ്ങുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന തിരുപ്പിറവി ശുശ്രൂശകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യ കാര്‍മികത്വം വഹിച്ചു. ലളിത ജീവിതം നയിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. തുടര്‍ന്ന് ബസലിക്കയിലെ പുല്‍ക്കൂട്ടില്‍ ഉണ്ണിയേശുവിന്റെ തിരുസ്വരൂപം സ്ഥാപിച്ചു. ഉണ്ണിയേശു പിറന്ന ബത്‌ലഹേമില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു.