News World

സി.ഐ.എയുടെ മാരീചന്‍ ടോണി മെന്‍ഡസ് വിടവാങ്ങി

സിനിമ മറയാക്കി രക്ഷാദൗത്യം നടത്തി വിഖ്യാതനായ സി.ഐ.എയുടെ മാരീചന്‍ ടോണി മെന്‍ഡസ് വിടവാങ്ങി. എഴുപത്തിയെട്ടാം വയസില്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തോട് പടവെട്ടിയാണ് ടോണി മെന്‍ഡസിന്റെ യാത്ര. ലോകത്തിന്റെ ഏതു കോണിലും വേഷം മാറിയെത്തി ചാരപ്രവര്‍ത്തനം നടത്തുന്നതില്‍ അഗ്രഗണ്യനായിരുന്നു അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എയുടെ ഉദ്യോഗസ്ഥന്‍ മെന്‍ഡസ്. ഇറാനില്‍ ബന്ദികളാക്കപ്പെട്ട അമേരിക്കന്‍ ഉദ്യോഗസ്ഥരെ സാഹസികമായി രക്ഷപ്പെടുത്തിയ സംഭവമായിരുന്നു മെന്‍ഡസിന്റെ ഏറ്റവും മികച്ച ഓപ്പറേഷന്‍. ആ രക്ഷാ ദൗത്യമാണ് പിന്നീട് 'ആര്‍ഗോ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമായി മാറിയത്.