News World

അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഫെയിസ് ബുക്ക് പ്രചരണത്തിനായി സ്വകാര്യ കമ്പനി മുടക്കിയത് വന്‍ തു

റഷ്യന്‍ ബന്ധവും സമൂഹമാധ്യമങ്ങളിലെ അട്ടിമറിയും ഞെട്ടിച്ച അമേരിക്കയെ കുരുക്കി മറ്റൊരു വെളിപ്പെടുത്തല്‍ കൂടി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഫെയിസ് ബുക്കിലൂടെ പ്രചരണത്തിനായി വന്‍ തുക മുടക്കിയ ഒരു കമ്പനിയെ ചുറ്റിപ്പറ്റിയാണ് പുതിയ വിവാദം ഉടലെടുക്കുന്നത്. ദുരൂഹത നിറഞ്ഞ കമ്പനിയാണ് അതിലും ദുരൂഹത നിറഞ്ഞ പ്രചരണ സാന്നിധ്യമായി തെരഞ്ഞെടുപ്പു വേളയില്‍ കോടികള്‍ ഇറക്കി കളിച്ചത്. കണ്‍സീല്‍ഡ് ഓണ്‍ലൈന്‍ എന്ന പേര് സമൂഹമാധ്യമങ്ങളില്‍ സമീപകാലത്താണ് സജീവമായി തെളിഞ്ഞു കണ്ടത്. അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഫെയിസ്ബുക്ക് പരസ്യങ്ങളില്‍ സജീവമായിരുന്നു ഈ കമ്പനി. ആള്‍ക്കൂട്ട ഭരണം അകലെയല്ലെന്നായിരുന്നു ഇവരുടെ പ്രധാന പ്രചാരണ മുദ്രാവാക്യം. ഡെമോക്രാറ്റുകള്‍ക്ക് എതിരേ ട്രമ്പ് ഉച്ചരിച്ചിരുന്ന അതേ വാചകങ്ങള്‍. പക്ഷെ ഈ സംഘം ആരെന്ന് പൊതുവെ ആരും അന്വേഷിച്ചിരുന്നില്ല. എന്നാല്‍ കണ്‍സീല്‍ഡ് ഓണ്‍ലൈനിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തികച്ചും രഹസ്യ സ്വഭാവത്തോടെ ഇന്റര്‍നെറ്റില്‍ സജീവമായ കമ്പനി. തോക്കിന്റെ ഉപയോഗത്തിനായി കൂടുതല്‍ ശക്തിയോടെ വാദിക്കുന്നവര്‍. തോക്ക് ലൈസന്‍സ് ഓണ്‍ലൈനായി നല്‍കുമെന്ന് മാത്രമല്ല പരീശിലനവും ലഭ്യമാക്കും. എന്നാല്‍ കമ്പനിയെ പറ്റി വിശദമായ ഒന്നും അതിന്റെ വെബ്‌സൈറ്റില്‍ ലഭ്യമല്ല. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നും തോക്ക് വില്‍പനയിലാണ് തങ്ങളുടെ ലാഭമെന്നും കമ്പനി വ്യക്തമാക്കുന്നു. പക്ഷെ കണ്‍സീല്‍ഡ് ഓണ്‍ലൈന്‍ ഫെയിസ്ബുക്കിലൂടെ നടത്തിയ പരസ്യവും പ്രചരണവും കണക്കിലെടുക്കുമ്പോള്‍ സമീപകാലത്ത് അമേരിക്കയില്‍ നടന്ന അസ്വഭാവിക പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടോ എന്ന സംശയവും ബലപ്പെടുകയാണ്. നാഷണല്‍ റൈഫിള്‍സ് അസോസിയേഷന്റെ ഭാഗമാവുകയും പിന്നീട് റഷ്യന്‍ ഏജന്റ് എന്ന സംശയത്തില്‍ ജയിലലടയ്ക്കുകയും ചെയ്ത മരിയ ബുടിനയുടെ പ്രവര്‍ത്തനങ്ങളുമായി കണ്‍സീല്‍ഡ് ഓണ്‍ലൈനിന്റെ നീഗൂഢനീക്കങ്ങളെ സാമ്യപ്പെടുത്തുന്ന രീതിയിലുള്ള സംശയങ്ങളും ഉയരുന്നുണ്ട്. ജയിലില്‍ കഴിയുന്ന് ബുടിന അമേരിക്കക്ക് എതിരേ ഗൂഢാലോചന നടത്തിയെന്ന് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.