News World

കൊറോണ: 176 രാജ്യങ്ങളിലായി രണ്ട് ലക്ഷത്തിലേറെപ്പേർക്ക് വൈറസ് ബാധ; മരണം 8250 ആയി

രാജ്യങ്ങൾ യാത്രാ വിലക്കും നിയന്ത്രണങ്ങളും കർശനമാക്കുമ്പോഴും കൊറോണാ വ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. 176 രാജ്യങ്ങളിലായി രണ്ട് ലക്ഷത്തിലേറെപ്പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. മരണം 8,250 ആയി. അഭയാർഥി പുനരധിവാസം നിർത്തിവെയ്ക്കുമെന്ന് ഐക്യരാഷ്ട്രസഭാ ഏജൻസികൾ വ്യക്തമാക്കി.