News World

ന്യൂസിലാന്‍ഡിലെ സ്ഥിതിഗതികള്‍ ശാന്തമാവുന്നു; ജര്‍മ്മനിയില്‍ കോവിഡ് മരണം 5000 കടന്നു

ന്യൂസിലാന്‍ഡിലെ സ്ഥിതിഗതികള്‍ ശാന്തമാവുന്നു. അവശ്യ സേവനങ്ങള്‍ക്ക് പുറമെ സ്‌കുളുകളും ഓഫീസുകളും വരും ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും. ഒരു പരിധിവരെ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വിജയിക്കുന്ന രാജ്യമാണ് ജര്‍മ്മനി. പക്ഷേ അവിടെയും മരണം അയ്യായിരം കടക്കുകയാണ്. രോഗ ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിലേക്കും അടുക്കുകയാണ്. ന്യൂസിലന്‍ഡില്‍ നിന്ന് ജോ അലക്‌സും ജര്‍മ്മനിയില്‍ നിന്ന് ജോസ് കുമ്പിളിവേലിയും തയ്യാറാക്കിയ റിപ്പോര്‍ട്ട്.