News World

കൊറോണ വൈറസ് ബാധ യൂറോപ്പിലടക്കം സങ്കീര്‍ണമാകുന്നു

ലോക വ്യാപകമായി പടരുന്ന കൊറോണ വൈറസ് ബാധ യൂറോപ്പിലടക്കം കൂടുതല്‍ സങ്കീര്‍ണമാകുന്നു. 97 രാജ്യങ്ങളിലായി വൈറസ് വ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഒരുലക്ഷത്തിലധികം ആളുകള്‍ രോഗ ബാധിതരായി ചികിത്സയിലാണ്.