News World

കൊറോണ വ്യാപനം തടയുന്നതിൽ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് ചൈന

കൊറോണ വൈറസ് വ്യാപനത്തിനെതിരെ രാജ്യത്തിന്റെ സമീപനത്തില്‍ വീഴ്ചകള്‍ ഉണ്ടായെന്ന് സമ്മതിച്ച് ചൈനയുടെ ഉന്നത നേതൃത്വം. ദേശീയ അടിയന്തര ഭരണസമിതി സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അറിയിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 425 ആയി.