News World

കൊറോണ വൈറസ്: ചൈനയില്‍ മരണം 26; ഫ്രാന്‍സിലും വൈറസ് ബാധ

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപത്തിയാറായി. എണ്ണൂറ്റിമുപ്പത് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഫ്രാൻസിലും അമേരിക്കയിലും രണ്ടു പേർക്ക് വീതവും നേപ്പാളിൽ ഒരാൾക്കും വൈറസ് ബാധയേറ്റു. ഫ്രാന്‍സില്‍ ഇതാദ്യമാണ് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്.