News World

കൊറോണ: വൈറസ് വ്യാപനത്തെ കുറിച്ച് പ്രവാസി മലയാളികളുടെ പ്രതികരണങ്ങൾ

ഓസ്ട്രേലിയയിലും കൊറോണ വൈറസ് വ്യാപനം തുടരുകയാണ്. യാത്രാവിലക്ക് അടക്കം അവിടെ ഏർപ്പെടുത്തി കഴിഞ്ഞു. അമേരിക്കയിലും സ്ഥിതി ഗുരുതരം എന്ന് തന്നെയാണ് വ്യക്തമാകുന്നത്. പ്രതിരോധ നടപടികൾ അത്ര ഫലപ്രദമല്ലെന്നും പരാതികളുണ്ട്. യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലിയിലും ജർമനിയിലും സ്ഥിതി ഗുരുതരമാണ്. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളുടെ പ്രതികരണങ്ങൾ കാണാം. 

പ്രവാസി മലയാളികൾക്ക് നിങ്ങളുള്ള രാജ്യത്തെ കൊറോണ വൈറസ് അവസ്ഥ പ്രേക്ഷകരുമായി പങ്കുവയ്ക്കാം. ഇതിനായി നിങ്ങളുടെ പേര്, രാജ്യം, നാട്ടിലെ സ്ഥലം എന്നീ വിവരങ്ങൾ കൂടി പറഞ്ഞുകൊണ്ട് ഒരു വീഡിയോ തയ്യാറാക്കി മാതൃഭൂമി ന്യൂസിന്റെ വാട്സാപ്പ് ചെയ്യാം. നമ്പർ-9061741741.