News World

കൊറോണ വൈറസിനെ നിയന്ത്രിക്കാനാവാതെ ലോക രാജ്യങ്ങള്‍

കൊറോണ വൈറസിനെ നിയന്ത്രിക്കാനാവാതെ ലോക രാജ്യങ്ങള്‍. 196 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട ചെയ്ത വൈറസ് മൂലം ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് 18,810 പേര്‍ക്ക്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാല് ലക്ഷത്തി പതിനെട്ടായിരം കടന്നു. കൊറോണ വൈറസിന്റെ അടുത്ത ആഗോളപ്രഭവകേന്ദ്രമായി യുഎസ് മാറാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. അമേരിക്ക ദീര്‍ഘനാളത്തേക്ക് അടച്ചു പൂട്ടാനാവില്ലെന്ന ട്രംപിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തം.