News World

ലോകത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 95 ലക്ഷം കവിഞ്ഞു

ലോകത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 95 ലക്ഷം കവിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിനം ഒന്നര ലക്ഷത്തിന് മുകളിലാണ് പുതിയ രോഗ ബാധിതര്‍. അടുത്ത ആഴ്ചയോടെ കോവിഡ്-19 ബാധിതര്‍ ഒരു കോടി എത്തുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആകെ മരണ സംഖ്യ 4,78,000-ന് മുകളിലായി.