News World

കൊറോണ വൈറസ് പടരുന്നു: പ്രഭവ കേന്ദ്രമായ വുഹാന്‍ നഗരത്തില്‍ പൊതുഗതാഗതം നിര്‍ത്തി

ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധമൂലം മരണ സംഖ്യ ഉയരുന്ന സാഹചര്യത്തില്‍ രോഗത്തിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ നഗരത്തില്‍ പൊതുഗതാഗതം താത്കാലികമായി നിര്‍ത്തി. ചൈനയ്ക്ക് പുറത്ത് കൂടുതല്‍ രാജ്യങ്ങളിലേക്ക് വൈറസ് പടരുന്ന സാഹചര്യത്തിലാണ് നടപടി.