News World

കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 41 ആയി, 1287 പേര്‍ക്ക് രോഗ ബാധ

ബെയ്ജിങ്: ഭീതിപടര്‍ത്തി ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്നു. വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 41 ആയി. 1287 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും ചൈനീസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇതില്‍ 237 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഇതിനിടെ രോഗം ബാധിച്ചവരെ ചികിത്സിച്ച ഒരു ഡോക്ടറും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.