News World

മൊസാമ്പിക്കിനെയും സിംബാവെയും തകര്‍ത്ത് ഇദായ് ചുഴലിക്കാറ്റ്

ഹരാരെ: മൊസാമ്പിക്കിനെയും സിംബാവെയും തകര്‍ത്ത് ഇദായ് ചുഴലിക്കാറ്റ്. മരണസംഖ്യ 1500 കടന്നതായി റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. പ്രകൃതി ദുരന്തം ബാധിച്ചത് 26 ലക്ഷം പേരെ. മോശം കാലാവസ്ഥ രക്ഷാ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. റെഡ്‌ക്രോസിന്റെയും യുഎന്‍ സേനകളുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. റോഡ്, റെയില്‍ ഗതാഗതവും വാര്‍ത്താ വിനിമയ സംവിധാനങ്ങളും പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്.