News World

പര്‍വ്വേസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി

രാജ്യ ദ്രോഹക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റും മുന്‍ പട്ടാള മേധാവിയുമായ പര്‍വ്വേസ് മുഷറഫിന് വിധിച്ച വധശിക്ഷ റദ്ദാക്കി. ലാഹോര്‍ ഹൈക്കോടതിയാണ് വധശിക്ഷ റദ്ദാക്കിയത്. പ്രത്യേക കോടതിയുടെ രൂപീകരണം തന്നെ ഭരണഘടനാ വിരുദ്ധമാണെന്നും ഭരണഘടന അട്ടിമറിച്ചു എന്നാരോപിച്ച് ചുമത്തിയ രാജ്യദ്രോഹക്കുറ്റങ്ങള്‍ക്കെതിരെയും ഹൈക്കോടതി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.